Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.M. Sudheeran

സു​​​വ​​​ർ​​​ണ കാ​​​ല​​​ഘ​​​ട്ട​​​മാ​​​ക​​​ട്ടേയെ​​​ന്ന് ആ​​​ന്‍റ​​​ണി; അ​​​ടു​​​ത്തു​​​കൂ​​​ടു​​​ന്ന​​​വ​​​രെ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന് സു​​​ധീ​​​ര​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഇ​​​ന്ന​​​ലെ മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ എ.​​​കെ. ആ​​​ന്‍റ​​​ണി​​​യെ​​​യും വി.​​​എം. സു​​​ധീ​​​ര​​​നെ​​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സി​​​ൽ നി​​​ന്നു സ​​​തീ​​​ശ​​​ൻ ആ​​​ദ്യം പോ​​​യ​​​ത് കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ നി​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ എ.​​​കെ. ആ​​​ന്‍റ​​​ണി​​​യെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഈ​​​ശ്വ​​​ര വി​​​ലാ​​​സം റോ​​​ഡി​​​ലു​​​ള്ള വ​​​സ​​​തി​​​യി​​​ലെ​​​ത്തി സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്.

ഊ​​​ഷ്മ​​​ള​​​മാ​​​യ സ്വീ​​​ക​​​ര​​​ണ​​​മാ​​​ണ് ആ​​​ന്‍റ​​​ണി ന​​​ൽ​​​കി​​​യ​​​ത്. സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ക്കാ​​​ലം കേ​​​ര​​​ള​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ​​​കാ​​​ല​​​ഘ​​​ട്ട​​​മാ​​​ക​​​ട്ടേ എ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​ശം​​​സി​​​ച്ചു.

ഒ​​​ന്നി​​​നു പി​​​റ​​​കേ ഒ​​​ന്നാ​​​യി ജ​​​ന​​​കീ​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​വെ​​​ന്നും പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ച ആ​​​ന്‍റ​​​ണി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ക്കു​​​റി​​​ച്ച് ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

തു​​​ട​​​ർ​​​ന്ന് മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് വി.​​​എം. സു​​​ധീ​​​ര​​​നെ​​​യും സ​​​തീ​​​ശ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഗൗ​​​രീ​​​ശ​​​പ​​​ട്ട​​​ത്തു​​​ള്ള സു​​​ധീ​​​ര​​​ന്‍റെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​യാ​​​ണ് സ​​​തീ​​​ശ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്.

അ​​​ധി​​​കാ​​​രം വ​​​രു​​​ന്പോ​​​ൾ അ​​​ടു​​​ത്തു​​​കൂ​​​ടു​​​ന്ന ച​​​ങ്ങാ​​​തി​​​മാ​​​രെ ക​​​രു​​​ത​​​ലോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ണ​​​മെ​​​ന്ന ഉ​​​പ​​​ദേ​​​ശ​​​മാ​​​യി​​​രു​​​ന്നു സു​​​ധീ​​​ര​​​ൻ സ​​​തി​​​ശ​​​നു ന​​​ൽ​​​കി​​​യ​​​ത്. സ​​​തീ​​​ശ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത് നൂ​​​റു​​​ശ​​​ത​​​മാ​​​നം സ്വാ​​​ഭാ​​​വി​​​ക നീ​​​തി​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചു.

രാ​ത്രി 9.30യോ​ടെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ൽ എ​ത്തി ഭാ​ര്യ മാ​റി​യാ​മ്മ ഉ​മ്മ​ൻ, മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ചു.

Kerala

കള്ളപ്രചാരണത്തിലൂടെയാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്തിയതെന്ന് വി.എം.സുധീരൻ

അമ്പലപ്പുഴ: എല്ലാം മറച്ചുവച്ച് കള്ള പ്രചാരണത്തിലൂടെയാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്തിയതെന്ന് വി.എം.സുധീരൻ. തോട്ടപ്പള്ളിയിൽ 1,674 ദിവസങ്ങളിലായി നടന്നുവന്ന കരിമണൽ ഖനന വിരുദ്ധ സമരം അവസാനിപ്പിച്ചു കൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനം സംബന്ധിച്ച് ഉപ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. പൊതു മേഖലാ സ്ഥാപനങ്ങളുടെ പേരിലാണ് ഇവിടെ കരിമണൽ ഖനനം നടന്നതെന്നും സുധീരൻ പറഞ്ഞു.

സമര സമിതി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി കരിമണൽ ഖനനം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉപ സമിതിയെ നിയോഗിക്കണമെന്ന് ഉത്തരവിട്ടത്.ഇതിനെത്തുടർന്നാണ് തോട്ടപ്പള്ളിയിൽ കഴിഞ്ഞ 1674 ദിവസങ്ങളിലായി നടന്നു വന്ന സമരം അവസാനിപ്പിച്ചത്. സമര സമിതി ചെയർമാൻ സുരേഷ് കുമാർ അധ്യക്ഷനായിരുന്നു.

 

Latest News

Corehub Up